കേരള ബ്ലാസ്റ്റേഴ്സിൽ ഇനി കളി മാറും, തലപ്പത്ത് പുതിയ ആളെത്തുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിൽ ഇനി കളി മാറും. കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്പോർടിങ് ഡയറക്ടറെ നിയമിക്കാൻ ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ ഓൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ലിത്വാനൊയയിൽ പ്രശസ്തനായ കരോളിസ് സ്കിങ്കിസ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഉടൻ തന്നെ കരോലിസ് കേരള ബ്ലാസ്റ്റേഴ്സിൽ ചുമതലയേൽക്കും. കേരള ബ്ലാസ്റ്റേഴ്സിലെ കായിക സമ്പന്ധമായ വലിയ തീരുമാനങ്ങൾ ഒക്കെ ഇനി എടുക്കുന്നത് കരോലിസ് ആകും.

ലിത്വാനിയൻ ക്ലബായ എഫ് കെ സുദുവയുടെ സ്പോർടിങ് ഡയറക്ടർ ആയിരുന്നു ഇതുവരെ കരോലിസ്. ലിത്വാനിയയിൽ അവസാന വർഷം മൂന്ന് കിരീടങ്ങൾ സുദുവയ്ക്ക് ഒപ്പം നേടാൻ കരോലിസിനായിരുന്നു. കരോലിസ് എത്തുന്നതോടെ ട്രാൻസ്ഫർ ഉൾപ്പെടെ ടീമിന്റെ കായിക മേഖലകളിൽ ഒക്കെ കരോലിസ് ആകും തീരുമാനമെടുക്കുക. സി ഇ ഒ ആയിരുന്നു ഇതുവരെ കായിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ഇതിന് ഇതോടെ അവസാനമാകും.

Advertisement