ആരാധകർക്ക് ക്രിസ്മസ് സമ്മാനം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സിയുടെ അടുത്ത മത്സരത്തിന് എല്ലാ ടിക്കറ്റുകൾക്കും ഒരൊറ്റ വില!!

കൊച്ചി, ഡിസംബർ 14, 2022: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അടുത്ത ഹോൻ മത്സരത്തിന് സ്പെഷ്യൽ ടിക്കറ്റ് റേറ്റ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഡിസംബർ 26ന് ഒഡീഷ എഫ്‌സിക്കെതിരായ അവരുടെ അടുത്ത ഹോം മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ കുറയും. ആരാധകർക്ക് പ്രത്യേക ക്രിസ്‌മസ് സമ്മാനമായി, ടിക്കറ്റുകളുടെ വില 250 രൂപയാക്കി ഏകീകരിച്ചിരിക്കുകയാണ്. എല്ലാ സ്റ്റാൻഡുകൾക്കും 250 രൂപയായിരിക്കും ഈടാക്കുക. ഇത് പരിമിതകാല ഓഫറായിരിക്കും എന്ന് ക്ലബ് അറിയിച്ചു.

സാധാരണഗതിയിൽ 299, രൂപ. 399, രൂപ. 499, രൂപ. 899 രൂപ നിരക്കിലുള്ള ടികറ്റുകളാണ് ഇപ്പോൾ 250 രൂപയ്ക്ക് വിൽക്കുന്നത്. വിഐപി, വിവിഐപി ടിക്കറ്റുകൾ ഒഴികെ ബാക്കി എല്ലാ ടിക്കറ്റുകൾക്കും 250 രൂപയായിരിക്കിം.

തുടർച്ചയായി അഞ്ച് വിജയങ്ങൾ നേഅറ്റി മികച്ച ഫോമിൽ ഉള്ള ക്ലബ് അടുത്ത മത്സരത്തിനും നിറഞ്ഞ സ്റ്റേഡിയം ആണ് പ്രതീക്ഷിക്കുന്നത്. ഈ ഓഫർ അടുത്ത ഹോം മത്സരത്തിന് മാത്രമേ ബാധകമാകൂ എന്ന് ക്ലബ് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ്

Exit mobile version