കേരള ബ്ലാസ്റ്റേഴ്സിന് നാളെ കേരളത്തിലെ ആദ്യ പ്രീസീസൺ മത്സരം

യു എ ഇയിലെ പ്രീസീസൺ പകുതിക്ക് അവസാനിപ്പിച്ച് തിരികെ വന്ന കേരള ബ്ലാസ്റ്റേഴ്സ് നാളെ തങ്ങളുടെ ആദ്യ സൗഹൃദ മത്സരം കളിക്കും. കർണാടക ക്ലബായ സൗത്ത് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ എല്ലാം നാളെ കളത്തിൽ ഇറങ്ങും. പനമ്പള്ളി നഗർ സ്റ്റേഡിയം ആകും മത്സരത്തിന് വേദിയാവുക.

അടഞ്ഞ വേദിയിൽ ആയിരിക്കും മത്സരം. ആരാധകർക്ക് മത്സരം കാണാൻ പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ ദുബായിയിൽ ഒരു പ്രീസീസൺ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ആ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്. സൗത്ത് യുണൈറ്റഡുമായി ഒന്നിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചേക്കും.

Exit mobile version