കേരള ബ്ലാസ്റ്റേഴ്സിനോട് പെരുത്ത് ഇഷ്ടം, കൊൽക്കത്ത അഭ്യൂഹം തള്ളി സഹൽ അബ്ദുൽ സമദ്

- Advertisement -

കേരള ഫുട്ബോൾ ആരാധകരുടെ ഇഷ്ട താരമായ സഹൽ അബ്ദുൽ സമദ് എ ടി കെ കൊൽക്കത്തയിലേക്ക് പോവുകയാണ് എന്ന അഭ്യൂഹങ്ങൾ താരം തന്നെ നിരസിച്ചു. തനിക്ക് 2023വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സ് താൻ അത്രയും സന്തോഷവനാണ്. അതുകൊണ്ട് തന്നെ താൻ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ ഉണ്ടാകുമെന്നും സഹൽ പറഞ്ഞു.

എ ടി കെ കൊൽക്കത്തയുടെ ആരാധക കൂട്ടവും ബംഗാളിലെ ചില മാധ്യമങ്ങളുമായിരുന്നു സഹലിന്റെ എ ടി കെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഈ കഴിഞ്ഞ സീസണിൽ സഹലിന് അവസരങ്ങൾ കുറവായിരുന്നു എങ്കിലും സഹലിന്റെ ഭാവി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം തന്നെയാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കരുതുന്നത്. പുതിയ പരിശീലകൻ വികൂനയുടെ കീഴിൽ സഹൽ ഫോമിലേക്ക് തിരികെ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement