കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്പെയിനിലേക്ക് പറക്കുന്നു

കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ യാത്ര ഇന്ന് ആരംഭിക്കും. സ്പെയിനിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രീ സീസൺ ടൂറിനായി പോകുന്നത്. ഇന്ന് രാത്രി 9.30നുള്ള വിമാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം സ്പെയിനിലേക്ക് പറക്കും. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഹൈദരാബാദിൽ പരിശീലനം നടത്തി വരികയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.

അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോയുടെ നേതൃത്വത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഹൈദരാബാദിലെ പരിശീലനം. സ്പെയിനിൽ വെച്ച് ഹെഡ് കോച്ച് റെനെ മുളൻസ്റ്റീനും ഒപ്പം അദ്ദേഹത്തിന്റെ സ്റ്റാഫുകളും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. ബെർബറ്റോവ്, വെസ് ബ്രൗൺ, ഇയാൻ ഹ്യൂം ഉൾപ്പെടെയുള്ള വിദേശ താരങ്ങളും ഒക്ടോബർ ആദ്യ വാരത്തിൽ ടീമിനൊപ്പം ചേരും.

സ്പെയിനിലെ വലൻസിയ കേന്ദ്രീകരിച്ചാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ നടക്കുക. സ്പാനിഷ് സെഗുണ്ട ഡിവിഷനിലെ ക്ലബുകളുമായി വലൻസിയയുടെ റിസേർവ് ടീമുമായും കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിക്കും. ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ സി കെ വിനീത്, സന്ദേശ് ജിങ്കൻ, ജാക്കിചന്ദ് സിംഗ്, ലാൽറുവത്താര എന്നീ താരങ്ങൾ സ്പെയിനിലേക്ക് യാത്ര തിരിക്കുന്നില്ല.

സി കെ വിനീത് ഇല്ലായെങ്കിലും സ്പെയിനിലേക്ക് യാത്ര തിരിക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ റിനോ ആന്റോയുടെ നേതൃത്വത്തിൽ ഏഴു മലയാളി താരങ്ങൾ ഉണ്ട്. പ്രീ സീസൺ കഴിഞ്ഞ് ഒക്ടോബർ അവസാന വാരം കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article300 കടന്ന് ഓസ്ട്രേലിയ, വാര്‍ണര്‍ക്ക് ശതകം, ഫിഞ്ചിനു തുടരെയുള്ള ശതകം നഷ്ടമായി
Next articleആദ്യ ദിനം ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം