ബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങൾ എത്തില്ല; ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇനി പുതിയ താരങ്ങക്കെ എത്തിക്കില്ല എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. താരങ്ങളെ ടീമിലേക്ക് പുതുതായി എത്തിക്കാൻ ഏതു കോച്ചിനും എളുപ്പം ആകും എന്ന് അതല്ല തന്റെ ലക്ഷ്യം എന്നും ജെയിംസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴുള്ള സ്ക്വാഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ചത് ലഭ്യമാക്കൽ ആണ് കോച്ചെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും ജെയിംസ് മാധ്യമങ്ങളോടായി പറഞ്ഞു. രണ്ട് ട്രെയിനിങ് സെഷനാണ് തന്റെ കീഴിൽ നടന്നത്, അതുകൊണ്ട് തന്നെ ആരെയേലും ടീമിലേക്ക് കൊണ്ടുവരുന്നത് അല്ല ശരിയായ വഴി എന്നും ജെയിംസ് പറയുന്നു‌.

വിന്റർ ട്രാൻസ്ഫർ വിൻഡോ ഐ എസ് എല്ലിൽ തുടങ്ങിയതിനെ പ്രശംസിക്കാനും ജെയിംസ് മറന്നില്ല. വിന്റർ ട്രാൻസ്ഫർ വിൻഡോ ഐ എസ് എല്ലിനെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നു എന്നും ജെയിംസ് കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ പോർട്സ്മൗത് താരം കേരള ബ്ലാസ്റ്റേഴ്സിൽ കോച്ചായി എത്തുന്നു
Next articleകോറോ മുതൽ സിഫ്നിയോസ് വരെ ഗോളടിയിൽ ഈ ഐ എസ് എല്ലിന് റെക്കോർഡ്