കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ, ജൈൻ യൂണിവേഴ്സിറ്റിയുമായി കരാർ

കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ സ്പോൺസർ. ജെയിൻ യൂണിവേഴ്സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സുമായി സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചത്. അഞ്ചു വർഷത്തെ കരാറിലാണ് ക്ലബും ജൈൻ യൂണിവേഴ്സിറ്റിയും ഒപ്പുവെച്ചത്. ഇനി ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ മുഖ്യ സ്പോൺസർ ജെയിൻ ആകും. ജെയിൻ പ്രസിഡന്റ് ചെൻ രാജ് റോയ്ചന്ദ്, കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിമഗദ പ്രസാദ്, സി ഇ ഒ വൈരെൻ ഡിസിൽവ എന്നിവർ പങ്കെടുത്ത പത്ര സമ്മേളനത്തിലാണ് ഈ പുതിയ സ്പോൺസർ കരാർ പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സെയ്ദ് ബിൻ വലീദ് ചടങ്ങിൽ ഉണ്ടായിരുന്നു. താരത്തിന് ജൈൻ ലോഗോ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി കൈമാറി. വലീദ് ജെയിൻ യൂണിവേഴ്സിറ്റിയിൽ ആകും തുടർ പഠനവും നടത്തുക. ജെയിൻ വരുമെങ്കിലും മുത്തൂറ്റും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സ്പോൺസറായി തുടരും.

https://twitter.com/niktheblue94/status/1139426959241334784?s=19

Exit mobile version