ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ യുഗം തുടങ്ങി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ റെനെ മുളൻസ്റ്റീനു കീഴിലുള്ള യുഗത്തിന് ജയത്തോടെ തുടക്കം.ആദ്യ പ്രീസീസൺ മത്സരത്തിൽ സ്പാനിഷ് ഇന്ന് ടീമായ അത്ലെറ്റിക്ക് ഡി കോയിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് ജയം. യുവ വിദേശ താരം പെകൂസണാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.

അൻഡാലൂഷ്യൻ ലീഗിലെ അഞ്ചാം ഡിവിഷനിലെ ക്ലബാണ് അത്ലെറ്റിക് ഡി കോയിൻ. പ്രീ സീസണിലെ ആദ്യ മത്സരമായതു കൊണ്ടു തന്നെ മാച്ച് ഫിറ്റ്നസിനു പ്രാധാന്യം കൊടുത്തായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചത്. ക്വിന്റാന ബുർഗോസിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് നിർണ്ണായകമായ ഗോൾ സ്കോർ ചെയ്തത്.

 

ജയിച്ചു എങ്കിലും കളിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പൊരുതിയത്. ഈ ആഴ്ച തന്നെ കേരളത്തിന്റെ അടുത്ത പ്രീസീസൺ മത്സരവും ഉണ്ടാകും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement