ബ്ലാസ്റ്റേഴ്‌സിന് വേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഒരു ജയം- ജെയിംസ്

- Advertisement -

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ വേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഒരു ജയമാണെന്ന്‌ പരിശീലകൻ ഡേവിഡ് ജെയിംസ്. ചെന്നൈയിൻ എഫ് സി ക്ക് എതിരായ മത്സരം അത്തരമൊരു വേദിയാകും കേരത്തിന് സമ്മാനിക്കുക എന്ന പ്രത്യാശയും ജെയിംസ് പ്രകടിപ്പിച്ചു. നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും ഇഞ്ചുറി ടൈമിൽ തോൽവി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സും പരിശീലകനും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

പോയ ഒരാഴ്ച ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്തു, മൂന്നോ നാലോ ഗോളുകൾക്കല്ല നമ്മൾ തോൽക്കുന്നത്, യുവ താരങ്ങളെ വെച്ചുള്ള ഭാവിയാണ് നമ്മൾ ലക്ഷ്യമിടുന്നത് എന്നും ജെയിംസ് കൂട്ടി ചേർത്തു. ഐ എസ് എൽ ലെ മികച്ച ടീമുകൾക്ക് എതിരെയാണ് കേരളം തോറ്റത് എന്നാണ് ജയിംസിന്റെ വാദം. ബാംഗളൂരുവിനും ഗോവക്കും എതിരായ തോൽവികൾ ന്യായീകരിക്കാവുന്ന ഒന്നാണെങ്കിലും നോർത്ത് ഈസ്റ്റിന് എതിരായ തോൽവി ഒരിക്കലും അംഗീകരിക്കാനാവില്ല.

സി കെ വിനീതിന്റെ പ്രകടനത്തിൽ തനിക്ക് ആശങ്കയില്ല. ഓരോ കളിക്കാരനും മത്സരത്തിൽ സംഭാവനകൾ നൽകാൻ സാധിക്കും. പരിശീലകൻ എന്ന നിലയിൽ വിനീതിനെ മത്സരത്തിന് തയായറാകുക എന്നത് മാത്രമാണ് തന്റെ പ്രധാന ലക്ഷ്യം എന്നും ജെയിംസ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Advertisement