ബ്ലാസ്റ്റേഴ്സിന്റെ സിഫ്നിയോസ് ഇനി പുതിയ ബൂട്ടിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ യുവതാരം മാർക് സിഫ്നിയോസ് നാളെ മുതൽ പുതിയ ബൂട്ടണിയും. അഡിഡാസിന്റെ പുതിയ മോഡലായ പ്രെഡേറ്റർ 18+ ആണ് ഇനി സിഫ്നിയോസ് അണിയുക. അഡിഡാസിന് നന്ദി പറഞ്ഞു കൊണ്ട് തന്റെ പുതിയ ബൂട്ടിന്റെ ചിത്രം സിഫ്നിയോസ് തന്നാണ് ട്വിറ്ററിൽ പങ്കു വെച്ചത്‌.

പോൾ പോഗ്ബ, ഡെൽ അലി, ഓസിൽ തുടങ്ങിയ ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങൾ അണിയുന്ന ബൂട്ടാണ് പ്രെഡേറ്റർ. കഴിഞ്നജ് വർഷം അവസാനനായിരുന്നു ഈ ബൂട്ട് അഡിഡാസ് അവതരിപ്പിച്ചത്. നാളെ മുംബൈ സിറ്റിക്കെതിരെ മുന്നേറ്റനിരയിൽ സിഫ്നിയോസ് ഇറങ്ങുമ്പോൾ ഈ ബൂട്ട് ഗോൾ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement