Site icon Fanport

“നിരന്തരമായ മാറ്റങ്ങൾ പ്രശ്നം” – ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ പരിക്കുകൾ കാരണം സ്ഥിരമായി മാറ്റങ്ങൾ വരുത്തേണ്ടി വരുന്നത് തന്നെ ഒട്ടും സഹായിക്കുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്ന് ഐ എസ് എല്ലിൽ തന്റെ മുൻ ക്ലബ് കൂടിയായ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ഷറ്റോരിയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

മുൻ ടീമാണ് എങ്കിലും തന്റെ ശ്രദ്ധ കേരള ബ്ലാസ്റ്റേഴ്സിൽ മാത്രമാണെന്ന് ഷറ്റോരി പറഞ്ഞു. മത്സരങ്ങൾ വിജയിക്കാൻ മാനസികനായും ശാരീരികമായും കരുത്തരാവേണ്ടതുണ്ട്. അവസാന മത്സരങ്ങളിൽ ഇത് രണ്ടും കേരള ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല. ഷറ്റോരി പറഞ്ഞു‌. തോൽക്കുമ്പോൾ മാനസികമായി ടീം തകർന്നു പോകുന്നു എന്നും ഷറ്റോരി പറഞ്ഞു. പരിക്ക് മാറി തിരിച്ചെത്തിയ താരങ്ങൾ മാച്ച് ഫിറ്റ്നെസ് ലെവലിൽ എത്താൻ ഇനിയും സമയം എടുക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Exit mobile version