“ഐ എസ് എൽ കിരീടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലക്ഷ്യം”

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഐ എസ് എൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഐ എസ് എല്ലിൽ ഒരു ടീം പോലും കിരീടത്തിൽ കുറഞ്ഞത് ആഗ്രഹിക്കുന്നുണ്ടാവില്ല എന്നും ഷറ്റോരി പറഞ്ഞു. ലീഗിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. തന്റെ താരങ്ങളുടെ ഏറ്റവും മികച്ചത് പുറത്ത് കൊണ്ടുവരികയാണ് പ്രധാന ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തനിക്ക് ഉണ്ടായിരുന്ന അതേ വെല്ലുവിളിയാണ് ഇവിടെയും ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആയിരുന്നു കഴിഞ്ഞ സീസണിൽ തനിക്ക് കിട്ടിയത്. ഇവിടെ ഇപ്പോൾ അവസാന രണ്ട് സീസണിലും മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ തീർത്തും ഒരു പുതിയ ടീമിനെ തനിക്ക് വാർത്തെടുക്കേണ്ടതുണ്ട് എന്ന് കോച്ച് പറഞ്ഞു.

Previous articleസ്പിൻ കരുത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക പരുങ്ങലിൽ
Next articleവിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനായി റിഷഭ് പന്തിന് കിരൺ മോറെയുടെ പരിശീലനം