“ആദ്യം മുതല്‍ അവസാന ദിവസം വരെ പിന്തുണ നല്‍കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി” – കിബു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും
കിബു വികുനയും പരസ്പര ധാരണയില്‍ വേര്‍പിരിഞ്ഞു

ഫെബ്രുവരി 17, 2021, കൊച്ചി: പരസ്പര ധാരണയോടെ, മുഖ്യപരിശീലകന്‍ കിബു വികുനയുടെ വിടവാങ്ങല്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. പൊതുവേ കിബു വികുന എന്ന് അറിയപ്പെടുന്ന, ജോസ് അന്റോണിയോ വികുന ഒചന്ദൊറേന എന്ന സ്പാനിഷ് ഫുട്‌ബോള്‍ മാനേജര്‍, പെഡ്രോ മറ്റാസിലെ എല്‍ റെഡിന്‍ സ്‌കൂളില്‍ നിന്നാണ് തന്റെ കാല്‍പന്ത് ജീവിതം ആരംഭിച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരത്തില്‍ നിന്ന് ടീം പരിശീലകനായി വരെ അദ്ദേഹം തന്റെ ഔദ്യോഗിക കാല്‍പന്ത് ജീവിതം അത്യന്തികമായി വിപുലീകരിച്ചു. എഫ്‌കെ റിറ്റീരിയ, വിസ പിയോക്ക്, മോഹന്‍ ബഗാന്‍ എന്നിവയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുമ്പ് അദ്ദേഹം പരിശീലിപ്പിച്ച ടീമുകള്‍. 2020 ഏപ്രില്‍ 22നാണ് കിബു വികുന കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യപരിശീലകനായി നിയമിതനായത്. പകരക്കാരനായി സ്ഥിരം കോച്ചിനെ പ്രഖ്യാപിക്കുന്നതുവരെ, ഇടക്കാല അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും.

നിര്‍ഭാഗ്യവശാല്‍, അസാധാരണവും അപ്രതീക്ഷിതവുമായ സീസണായിരുന്നു ഇതെന്ന് വേര്‍പിരിയില്‍ തീരുമാനത്തെക്കുറിച്ച് സംസാരിച്ച കിബു വികുന പറഞ്ഞു. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സ്വയം ഉത്തരവാദിത്വം ഉണ്ടാവണമെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്. അതിനാല്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ പരമാവധി അതിനായി നല്‍കി, ഒരു ഒഴിവുകഴിവും അക്കാര്യത്തിലുണ്ടായില്ല. മാനേജ്‌മെന്റ്, താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, ക്ലബ് അംഗങ്ങള്‍ എന്നിവരുടെ തൊഴില്‍പരമായ വൈശിഷ്ട്യം, അനുകമ്പ, ആത്മബന്ധം എന്നിവയ്ക്ക് ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ചും, ആദ്യം മുതല്‍ അവസാന ദിവസം വരെ പിന്തുണ നല്‍കിയതിന്, കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, ഇത് നിങ്ങളെ വിശിഷ്ടവും വിസ്മയകരവുമാക്കി. നിങ്ങള്‍ക്കും ക്ലബ്ബിനും ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ അത് അര്‍ഹിക്കുന്നു-കിബു വികുന പറഞ്ഞു.

ഈ തീരുമാനത്തിലെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും കിബുവിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഈ സീസണില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ഞങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഫലങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെയായില്ല. ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും തൊഴില്‍പരമായ വൈശിഷ്ട്യത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്, ഭാവിയില്‍ അദ്ദേഹത്തിനായി നന്മകള്‍ ആശംസിക്കുന്നു-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.