കേരള ബ്ലാസ്റ്റേഴ്സിന് വിജയ തിളക്കം

20210903 183902

ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കൊൽക്കത്തയിലേക്ക് പോകും മുമ്പെയുള്ള അവസാന സൗഹൃദ മത്സരത്തിൽ തിളക്കമാർന്ന വിജയം. ഇന്ന് ജമ്മു കാശ്മീർ ഇലവനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സത്യസെൻ സിങാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ യുവതാരം സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. സ്റ്റാലിന്റെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളാണിത്.

ആൽബിനോ, ജെസ്സൽ, സിപോവിച്, ഹക്കു, ഗിവ്സൺ, ഖാബ്ര, ലൂണ എന്നീ പ്രമുഖരെല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായുരുന്നു. രാഹുൽ കെ പിയും ഇന്ന് ഈ പ്രീസീസണിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഇറങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിലെ ആദ്യ വിജയമാണിത്. നേരത്തെ കളിച്ച മത്സരങ്ങളിൽ ഒരു പരാജയവും ഒരു സമനിലയുമായിരുന്നു ടീമിന്റെ സമ്പാദ്യം. ഇനി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് പറക്കും. സെപ്റ്റംബർ 11നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരം.

Previous articleതുടക്കത്തിലെ തകർച്ചക്ക് ശേഷം ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു
Next articleആവേശ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിന് ജയം