കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി എത്തി, ഓൺലൈൻ വാങ്ങുമ്പോൾ വില 623രൂപ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ജേഴ്സി വിൽക്കാനുള്ള അഡ്മിറലിന്റെ ഓൺലൈൻ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ രണ്ടു ദിവസൻ താമസിച്ചാണ് ജേഴ്സി വിപണിയിൽ എത്തിയിരിക്കുന്നത്‌. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ജേഴ്സിക്ക് 499 രൂപയാണ് വില. ലുലു മാളിലും ഹൈലൈറ്റ് മാളിലുമായി അഡ്മിറൽ താൽക്കാലികമായി തുറന്ന പോപ് അപ്പ് ഷോറൂമിൽ 499 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.

എന്നാൽ ഓൺലൈനിൽ വാങ്ങുമ്പോൾ ജേഴ്സിക്ക് വില കൂടും. ഷിപ്പിംഗ് ചാർജും ടാക്സുമൊക്കെ ആയി 623 രൂപയാണ് ഒരു കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിക്ക് ഓൺലൈൻ പർച്ചേസിന് വരുന്ന തുക.  Admiralindia.co.in എന്ന വെബ്സൈറ്റിൽ നിന്ന് ആരാധകർക്ക് ജേഴ്സി വാങ്ങാം. ഇപ്പോൾ ഇന്ത്യയിൽ മാത്രമെ‌ ഷിപ്പിംഗ് ഉള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement