കേരള ജേഴ്സി അണിയാൻ ജാക്കിചന്ദ് സിങ്

കോൺസ്റ്റന്റൈന്റെ ഇന്ത്യൻ ടീമിലെ പ്രധാന താരമായ ജാക്കിചന്ദ് സിംഗിനെ കേരളം സ്വന്തമാക്കി. 55 ലക്ഷമായിരുന്നു ഡ്രാഫ്റ്റിൽ ജാക്കിചന്ദ് സിംഗിന്റെ വില. ഇന്ത്യൻ ആക്രമണത്തിൽ ഛേത്രിയോടും ഉദാന്തയോടും ഒപ്പം ആക്രമണം നയിക്കുന്ന താരമാണ് ചാക്കിചന്ദ്. വിങ്ങിലും നമ്പർ 10 ആയും ജാക്കിചന്ദ് ഇറങ്ങാറുണ്ട്.

മുംബൈ സിറ്റിക്കും പൂനെ സിറ്റിക്കും വേണ്ടിയാണ് ഐ എസ് എല്ലിൽ ഇതിനു മുമ്പ് ഇറങ്ങിയത്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ് ജാക്കിചന്ദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഹില്‍ തവോര മുംബൈ സിറ്റിയിലേക്ക്
Next articleജെറി ടാറ്റയിൽ