കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എ ടി കെ മോഹൻ ബഗാനെതിരെ

20201120 195742

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരമാണ്. ഇന്ന് നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ആ പരാജയത്തിന് മറുപടി നൽകാൻ ആണ് ശ്രമിക്കുക.

അവസാന നാലു മത്സരത്തിൽ ആകെ ഒരു മത്സരം മാത്രം വിജയിച്ച മോഹൻ ബഗാൻ അത്ര നല്ല ഫോമിൽ അല്ല. അവരുടെ അറ്റാക്കിംഗ് താരങ്ങൾ ഗോളടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിൽ അവസാന അഞ്ചു മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല. എങ്കിലും വിജയം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കഴിയുകയുള്ളൂ.

ഫകുണ്ടോ പെരേര ഇല്ല എന്നത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആകും. എങ്കിലും സസ്പെൻഷൻ കാരണം പുറത്തായിരുന്ന രാഹുലും ജീക്സണും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ തിരികെയെത്തും കോച്ച് കിബു വികൂന ടച്ച് ലൈനിലും തിരികെയെത്തും. രാത്രി 7.30നാണ് മത്സരം നടക്കുക.

Previous articleആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ
Next articleറയൽ മാഡ്രിഡിന് വീണ്ടും തോൽവി