Site icon Fanport

“പരിക്കാണെങ്കിലും ബെംഗളൂരുവിനെതിരെ ടീമിന്റെ പരമാവധി നൽകും” – ഷറ്റോരി

ടീം എത്ര പ്രശ്നങ്ങളിൽ ആണെങ്കിലും ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ ഇറങ്ങുമ്പോൾ ടീം അവരുടെ പരമാവധി നൽകിയിരിക്കും എന്ന് ഉറപ്പു നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകൊ ഷറ്റോരി. പരിക്ക് കാരണം ടീം ഒരുപാട് കഷ്ടപ്പെടുകയാണ്. പക്ഷെ ഒഴിവ് പറഞ്ഞ് രക്ഷപ്പെടാൻ തനിക്ക് പറ്റില്ല എന്ന് ഷറ്റോരി പറഞ്ഞു. ടീം എന്നാൽ പതിനൊന്ന് പേർ മാത്രമല്ല. ഇത് സ്ക്വാഡിലെ മറ്റു കളിക്കാർ മുന്നോട്ട് വരേണ്ട സമയമാണെന്നും ഷറ്റോരി പറഞ്ഞു.

ഒഡീഷയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇതുപോലെ പരിക്കിനാൽ വലഞ്ഞായിരുന്നു കളിച്ചത്. എന്നിട്ടും ഫലം ഉണ്ടാക്കാൻ ടീമിനായി. അതുപോലെ തന്നെയാകും ബെംഗളൂരു എഫ് സിക്ക് എതിരെയും ഇറങ്ങുക എന്ന് ഷറ്റോരി പറഞ്ഞു. ടീമിന്റെ സെന്റർ ബാക്കുകൾ പരിക്കേറ്റ് പോയതും മിഡ്ഫീൽഡ് നിയന്ത്രിക്കേണ്ട ആർക്കസ് കളിക്കാത്തതുമൊക്കെ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version