ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് ഗോകുലം എഫ്.സി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയും തമ്മിൽ നടന്ന പരിശീലന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.  പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമിന് വേണ്ടിയും പ്രമുഖ താരങ്ങൾ ഇറങ്ങിയെങ്കിലും മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെർബെറ്റോവ്, ഇയാൻ ഹ്യൂം, സി.കെ വിനീത്, വെസ് ബ്രൗൺ  തുടങ്ങിയവർ അണി നിരന്നപ്പോൾ ഗോകുലത്തിന് വേണ്ടി സുശാന്ത് മാത്യുവും മുൻ ഈസ്റ്റ് ബംഗാൾ താരം കാമോവും ഇറങ്ങി.

ബെംഗളൂരു എഫ്.സിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പിന്നാലെയാണ് ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ എത്തിയത്.  ബ്ലാസ്റ്റേഴ്സിന്റെ കേരളത്തിലെ ആദ്യത്തെ പരിശീലന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ  ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.

ഐ ലീഗിന് ഒരുങ്ങുന്ന ഗോകുലം എഫ്.സിക്കും ഐ.എസ്.എല്ലിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനും മികച്ചൊരു പരിശീലനമായിരുന്നു ഇന്നത്തെ മത്സരം. അടുത്ത വെള്ളിയാഴ്ച എ.ടി.കെയെ നേരിടാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് അതിന് മുൻപുള്ള അവസാന പരിശീലന മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement