ഇനി കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ കീപ്പിംഗ് അക്കാദമിയും

- Advertisement -

കേരളത്തിലെ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഗോൾകീപ്പിംഗ് അക്കാദമി തുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്കാദമി മികച്ച ഗോൾകീപ്പർമാരെ വളർത്തി കൊണ്ടു വരുന്നതിലും ഒപ്പം ഇപ്പോൾ ഉള്ള ഗോൾകീപ്പർമാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതുമാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനും റിസേർവ് ടീമിനും വേണ്ടിയാകും ഈ അക്കാദമി പ്രവർത്തിക്കുക. സമീപഭാവിയിൽ തന്നെ അക്കാദമി തലങ്ങളിലേക്കും ഇത് വ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇതിനായി ഗോൾകീപ്പിംഗ് ഇതിഹാസം ബറിഡ്ജിനെ ഗോൾ കീപ്പിംഗ് കൺസൾട്ടെന്റ് കോച്ചായി കേരളത്തിൽ എത്തിച്ചിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിൽ നീണ്ട 30 വർഷത്തോളം മികച്ച ഗോൾ കീപ്പറായി നിലനിന്നിരുന്ന ഇംഗ്ലീഷ് താരമാണ് ജോൺ ബറിഡ്ജ്. 67കാരനായ ബറിഡ്ജ് പല പ്രമുഖ ഗോൾകീപ്പർമാരെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഒമാൻ ദേശീയ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരിക്കെ അലി അൽ ഹാബ്സിയുടെ ടാലന്റ് മനസ്സിലാക്കിയത് ബറിഡ്ജ് ആയിരുന്നു. അദ്ദേഹം തന്നെയാണ് അൽ ഹബ്സിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള വരവിന് വഴി തെളിയിച്ചതും. ടിം ഫ്ലവർ, പോൾ റോബിൻസൺ തുടങ്ങിയ പ്രമുഖ ഗോൾകീപ്പർമാരും ബറിഡ്ജിന് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.

Advertisement