കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡ് ചെയ്ത് കളിച്ചതാണ് ഈസ്റ്റ് ബംഗാളിന് വിനയായത് എന്ന് ഫൗളർ

ഇന്നലെ ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും സമനിലയിൽ പിരിഞ്ഞിരുന്നു. അറ്റാക്ക് നടത്തിയതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ശൈലിയെ വിമർശിച്ച് ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ രംഗത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത് എന്നും അതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്നമായത് എന്നും ഫൗളർ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ താരങ്ങളും പിറകിലേക്ക് ഇറങ്ങിയാണ് നിന്നത്. അതുകൊണ്ട് തന്നെ ഡിഫൻഡ് ചെയ്യുക മാത്രമെ അവർക്ക് വേണ്ടി വന്നുള്ളൂ. ചില ടീമുകൾ കളിക്കും എന്നും ചില ടീമുകൾ തങ്ങളെ സമ്മർദത്തിൽ ആക്കുക മാത്രം ചെയ്യും എന്നും ഫൗളർ പറഞ്ഞു. ഇന്നലെ ഈസ്റ്റ് ബംഗാളിന്റെ പതിവ് മികിലേക്ക് എത്താൻ കാരണം തുടർച്ചയായ മത്സരങ്ങൾ ആണെന്നും ഫൗളർ പറഞ്ഞു.

Exit mobile version