
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം ഇന്ന് നടക്കും. മലാഗയിലെ ക്ലബായ അത്ലെറ്റിക്ക് ഡി കോയിനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അങ്കം. അൻഡാലൂഷ്യൻ ലീഗിലെ അഞ്ചാം ഡിവിഷനിലെ ക്ലബാണ് അത്ലെറ്റിക് ഡി കോയിൻ.കോച്ച് റെനെ മുളൻസ്റ്റീന്റെ കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇത് എന്നതു കൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെയാണ് ഈ മത്സരത്തെ ഉറ്റു നോക്കുന്നത്.
സ്പെയിനിൽ പരിശീലനം നടത്തുന്ന ടീമിലുള്ള മുഴവൻ താരങ്ങളും ഇന്ന് മത്സരത്തിന്റെ ഭാഗമാകും. ബെർബറ്റോവും ബ്രൗണും മറ്റു വിദേശ താരങ്ങളും ഇന്നിറങ്ങും. മലയാളി യുവ താരങ്ങളായ സുജിത്, അജിത് ശിവൻ, സഹൽ, ജിഷ്ണു തുടങ്ങിയവർക്കും ഇന്ന് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ആദ്യ മത്സരമാകും.
ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം. ക്വിന്റാന ബുർഗോസിലെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പ്രവേശനം സൗജന്യമാണെങ്കിൽ മത്സരത്തിന്റെ തത്സമയം കാണാൻ കേരളത്തിന്റെ ആരാധകർക്ക് സാധിച്ചേക്കില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് ബി പേജ് വഴി ലൈവ് ടെലികാസ്റ്റ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial