ആദ്യ എവേ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ

Photo: Goal.com
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ അങ്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. ആദ്യ മൂന്ന് മത്സരങ്ങളും കൊച്ചിയിലെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളും സമനിലയിൽ കുടുങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബൽവന്ത് സിങ് നേടിയ ഗോളിൽ മുംബൈ സിറ്റി സമനില പിടിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സി.കെ വിനീതിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും. അതെ സമയം പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ ഗോളിന് വഴി ഒരുക്കിയ റിനോ അന്റോക്കും മത്സരം നഷ്ടമായേക്കും. മുംബൈക്കെതിരെയുള്ള മത്സരത്തിൽ രണ്ടാം പകുതിയിൽ പരിക്ക് മൂലം റിനോ ആന്റോ ഇറങ്ങിയിരുന്നില്ല. പകരം പ്രീതം ആണ് റിനോക്ക് പകരം രണ്ടാം പകുതിയിൽ കളിച്ചത്.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരയിൽ മാറ്റം വരുത്താൻ റെനെ മടിച്ചേക്കും. അത് കൊണ്ട് തന്നെ പ്രധിരോധ നിരയിൽ വെസ് ബ്രൗണിന് ഇത്തവണയും സ്‌ഥാനം ലഭിക്കുമോ എന്ന് കണ്ടറിയണം. ബോൾ പൊസഷൻ വെച്ച് കളിക്കുന്ന ഗോവ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരക്ക് ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കും.

ഗോവയാവട്ടെ മികച്ച ഫോമിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. ബെംഗളുരുവിനെയും ചെന്നൈയിനെയും തോൽപ്പിച്ച ഗോവ മുംബൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ ജയിച്ചെങ്കിലും 7 ഗോൾ വഴങ്ങിയ പ്രതിരോധം സെർജിയോ ലോബേരക്ക് തലവേദനയാകും. ഗോവൻ നിരയിൽ അഡ്രിയാൻ കോലുങ്ക പരിക്ക് മൂലം ടീമിൽ സ്ഥാന നേടിയേക്കില്ല.

മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് തന്നെ 3 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement