കളി നന്നായില്ല എങ്കിൽ ആരാധകർ ഒപ്പം ഉണ്ടാകില്ല എന്ന് ബ്ലാസ്റ്റേഴ്സിനോട് നോർത്ത് ഈസ്റ്റ് കോച്ച്

- Advertisement -

ഐ എസ് എല്ലിൽ നേർക്കുനേർ വരുന്നതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിനെ പരാമർശിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ജാവോ ഡി ദെസ്. കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആരാധകർ ഉണ്ടായേക്കാം. പക്ഷെ പ്രകടനം നിലവാരം പുലർത്തിയില്ല എങ്കിൽ ആരാധകർക്ക് ടീമിനോടുള്ള ആത്മാർത്ഥത കുറയും. അതുകൊണ്ട് തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഭയപ്പെടുന്നില്ല എന്നും നോർത്ത് ഈസ്റ്റ് കോച്ച് പറഞ്ഞു.

പരസ്പരം കളിച്ചതിൽ ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം എങ്കിലും അതും പഴയ കഥയാണെന്നാണ് നോർത്ത് ഈസ്റ്റ് കോച്ച് പറയുന്നത്. വിങ്ങിലൂടെ ഉള്ള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ചെറുക്കാനുള്ള പദ്ധതികൾ ടീം തയ്യാറാക്കിയിട്ടുണ്ട് എന്നും കോച്ച് പറഞ്ഞു.

ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കൊച്ചിയിൽ നോർത്ത് ഈസ്റ്റിന് മികച്ച റെക്കോർഡ് അല്ല ഉള്ളത്. വിനീതും ഹ്യൂമും തിരിച്ച് എത്തുന്നതും വെസ് ബ്രൗൺ ഫിറ്റാണ് എന്നതും ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement