ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വാഗ്ദാനം ചെയ്തിരുന്ന ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചു. ആരാധകർക്കായുള്ള മെമ്പർഷിപ്പ് പാക്കേജുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്ന സമ്മാനം. പ്രഖ്യാപനം നടന്നു എങ്കിലും എന്ന് ഫാൻ പാക്കേജുകൾ ആരാധകർക്ക് വാങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നാലു തരത്തിലുള്ള മെമ്പർഷിപ്പുകളാണ് ഉണ്ടാവും എന്നാണ് സൂചനകൾ. ടസ്കേഴ്സ്, ജൂനിയർ, മൈറ്റി ടസ്കേഴ്സ്, കോർപറേറ്റ് എന്നീ പാക്കേജുകളായാണ് കേരള ബ്ലാസ്റ്റേഴ്സ് മെമ്പർഷിപ്പ് പാക്കേജുകൾ അവതരിപ്പിക്കുന്നത്. സീസൺ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇത്തരത്തിൽ ഒന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോഴെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇത്തരമൊരു കാര്യം തോന്നിയതിൽ ആരാധകർക്ക് ആശ്വസിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement