കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായുള്ള മെമ്പർഷിപ്പ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് മെമ്പർഷിപ്പ് സ്വന്തമാക്കാം. കുട്ടികൾക്കുള്ള 999 രൂപയുടെ പാക്കേജ് മുതൽ 2999 രൂപ വരെയുള്ള പാക്കേജുകളാണ് ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ജൂനിയർ മെമ്പർഷിപ്പ്;
*999 രൂപയുടെ പാക്കേജ്
*16 വയസ്സിൽ താഴെ ഉള്ള ബ്ലാസ്റ്റേഴ്സിന്റെ കുട്ടി ആരാധകർക്കായാണ് ഈ പാക്കേജ്
*കുട്ടികൾക്കായുള്ള ബ്ലാസ്റ്റേഴ്സ് മെർച്ചൻഡൈസ്, പൗച്ചുകൾ, കളിക്കാരുടെ സ്റ്റിക്കറുകൾ എന്നിവ ഈ പാക്കേജിൽ ലഭിക്കും
*മെമ്പർഷിപ്പ് കാർഡും ഒപ്പം ജന്മദിനത്തിനും മറ്റു ആഘോഷങ്ങൾക്കും ബ്ലാസ്റ്റേഴ്സിന്റെ ഗിഫ്റ്റ് കാർഡുകളും ലഭിക്കും
ടസ്കേഴ്സ്
*1499 രൂപയുടെ പാക്കേജ്
*16 വയസ്സിനു മുകളിൽ ഉള്ള പാക്കേജ്
*ബ്ലാസ്റ്റേഴ്സ് മെർച്ചൻഡൈസ്, സ്കാർഫ്, കാർ സ്റ്റിക്കർ, ബട്ടൺ ബാഡ്ജ്, സിപ്പർ ബോട്ടൽ, നോട്ട് പാട്, കീചെയിൻ എന്നിവ ലഭിക്കും
*മെമ്പർഷിപ്പ് കാർഡും ഒപ്പം ജന്മദിനത്തിനും മറ്റു ആഘോഷങ്ങൾക്കും ബ്ലാസ്റ്റേഴ്സിന്റെ ഗിഫ്റ്റ് കാർഡുകളും ലഭിക്കും
*ബ്ലാസ്റ്റേഴ്സിന്റെ പാട്ണേഴ്സിന്റെ പ്രോഗ്രാമുകൾക്കുൻ സർവീസസിലും ഡിസ്കൗണ്ടും ലഭിക്കും
മൈറ്റി ടസ്കേഴ്സ്;
*2999 രൂപയുടെ പാക്കേജ്
*ബ്ലാസ്റ്റേഴ്സ് മെർച്ചൻഡൈസ്, സ്കാർഫ്, കാർ സ്റ്റിക്കർ, ബട്ടൺ ബാഡ്ജ്, സിപ്പർ ബോട്ടൽ, നോട്ട് പാട്, കീചെയിൻ
*ബ്ലാസ്റ്റേഴ്സിന്റെ രണ്ടു പോളോ ടീഷേർട്ട്സ്
*മെമ്പർഷിപ്പ് കാർഡും ഒപ്പം ജന്മദിനത്തിനും മറ്റു ആഘോഷങ്ങൾക്കും ബ്ലാസ്റ്റേഴ്സിന്റെ ഗിഫ്റ്റ് കാർഡുകളും ലഭിക്കും
*ബ്ലാസ്റ്റേഴ്സിന്റെ പാട്ണേഴ്സിന്റെ പ്രോഗ്രാമുകൾക്കുൻ സർവീസസിലും ഡിസ്കൗണ്ടും ലഭിക്കും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial