സമനിലയിലും തിളങ്ങി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം

കൊച്ചിയിൽ എ.ടി.കെകെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്  സമനില വഴങ്ങിയെങ്കിലും മികച്ച് നിന്നത് ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ മികവ്. ക്യാപ്റ്റൻ ജിങ്കന്റെ നേതൃത്വത്തിൽ ഉള്ള പ്രധിരോധ നിരയും ഗോൾ പോസ്റ്റിൽ റചുബ്കയുടെയും മികച്ച പ്രകടനവും കേരളത്തിന് സമനില നേടി കൊടുക്കുകയായിരുന്നു. ജിങ്കനൊപ്പം മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയ ലാകിച് പെസിചിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ആദ്യ ഐ.എസ്.എൽ മത്സരം കളിച്ച ലാകിച് പെസിച്  എ.ടി.കെ ആക്രമണ നിരയെ സമർത്ഥമായി തടഞ്ഞ് നിർത്തുകയായിരുന്നു. പ്രധിരോധ നിര കടന്ന് എ.ടി.കെ അക്രമിച്ചപ്പോഴെല്ലാം ഗോൾ കീപ്പർ റചുബ്കയുടെ മിന്നും സേവുകൾ കേരളത്തിന് രക്ഷക്കെത്തി. കഴിഞ്ഞ വർഷം ടീമിനൊപ്പം ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം വല്യേട്ടൻ സെഡ്രിക് ഹെങ്‌ബെർട്ടീന് പകരക്കാരനാവാൻ തികച്ചും യോഗ്യനാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ലാകിച് പെസിചിന്റേത്.

റചുബ്കയാവട്ടെ കൊച്ചിയിൽ കാണികളുടെ കയ്യടി വാങ്ങിയാണ് ഗ്രൗണ്ട് വിട്ടത്. എ.ടി.കെ  ആക്രമണം അഴിച്ചുവിട്ടപ്പോഴെല്ലാം മികച്ച സേവുകളുമായി റചുബ്ക ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. ഗോളെന്ന് ഉറച്ച മികച്ച അവസരങ്ങളാണ് റചുബ്ക രക്ഷപെടുത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ നിര ഈ കൊല്ലവും ശക്തമാണെന്നാണ് ഇന്നത്തെ പ്രകടനം തെളിയിക്കുന്നത്. കേരളത്തിന്റെ ആക്രമണം നിര ഫോം കണ്ടെത്തിയാൽ കഴിഞ്ഞ വർഷം നഷ്ട്ടപെട്ട കിരീടം ഇത്തവണ കൊച്ചിയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്‌സിന് സമനില തുടക്കം
Next articleDPL Sub-leagues: സുഹൃത്തുക്കളുമായി മത്സരിക്കൂ സമ്മാനങ്ങള്‍ നേടൂ