മുൻ ലിവർപൂൾ താരം റിക്കി ലാമ്പേർട്ടിനു പിറകെ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഇംഗ്ലീഷ് സ്ട്രൈക്കർ റിക്കി ലാമ്പേർട്ടിനു പിറകെ കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വർഷം കാർഡിഫ് സിറ്റിക്കു കളിച്ച താരമാണ് റിക്കി ലാമ്പേർട്ട്. റെനെ മോളെൻസ്റ്റീനും സംഘവും റിക്കി ലാമ്പേർട്ടിനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ വേണ്ടി ചർച്ചകൾ നടത്തിയതായി റിക്കി ലാമ്പേർട്ടിന്റെ ഏജന്റ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ലാമ്പേർട്ടിനു പിറകെ ലാമ്പേർട്ടിന്റെ ആദ്യകാല ക്ലബായ ലീഗ് വണിലെ റോക്ക്ഡൈൽ എഫ് സിയും ഉണ്ട്.

താരം ആദ്യം റോക്ക്ഡൈൽ എഫ് സിയിൽ ട്രയൽസ് നടത്തും. ട്രയൽസിൽ റോക്ക്ഡൈലിന് താരത്തെ ബോധിച്ചു എങ്കിൽ ലാമ്പേർട്ട് ഇംഗ്ലണ്ടിൽ തന്നെ കളിക്കും. റോക്ക്ഡൈൽ ഡീൽ നടന്നില്ല എങ്കിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സുമായുള്ള രണ്ടാം ഘട്ട ചർച്ച താരം ആരംഭിക്കുകയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇംഗ്ലണ്ട് നാഷണൽ ലീഗിലെ ടീമായ എ എഫ് സി ഫ്ലൈഡും താരവുമായി ചർച്ച നടത്തിയിട്ടുണ്ട്.

ചാമ്പ്യൻഷിപ്പിലും ലീഗ് വണിലുമായി മൂന്നു സീസണിൽ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ള താരമാണ് റിക്കി ലാമ്പേർട്ട്. സൗത്താംപ്ടണിൽ കളിക്കുമ്പോൾ ആയിരിന്നു റിക്കി ലാമ്പേർട്ട് തന്റെ ഏറ്റവും മികച്ച ഫോമിൽ എത്തിയത്. സതാംപ്ടണു വേണ്ടി 207 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 106 ഗോളുകൾ നേടിയിട്ടുണ്ട്. 25ലധികം മത്സരങ്ങളിൽ ലിവർപൂളിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി 11 മത്സരങ്ങൾ കളിച്ചിട്ടുള്ള ലാമ്പേർട്ട് 3 ഗോളുകളും നേടിയിട്ടുണ്ട്.

35കാരനായ റിക്കി ലാമ്പേർട്ട് ഇന്ത്യയിലെത്തുമോ അതോ ഇംഗ്ലണ്ടിൽ തന്നെ തുടരുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement