ഡ്രാഫ്റ്റിനായി റെനി മുലൻസ്റ്റീൻ വരുന്നു, ഇന്ത്യയിൽ ഇന്നെത്തും

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ റെനി മുലൻസ്റ്റീൻ ഇന്ന് ഇന്ത്യയിലത്തും. ട്വിറ്റർ വഴി ബ്ലാസ്റ്റേഴ്സ് ബോസ് റെനി തന്നെയാണ് താൻ ഇന്ത്യയിലേക്കുള്ള വിമാനം കയറുകയാണെന്ന് അറിയിച്ചത്. മറ്റന്നാൾ നടക്കുന്ന പ്ലയർ ഡ്രാഫ്റ്റിൽ പങ്കെടുക്കാനാണ് റെനി എത്തുന്നത്. മുംബൈയിൽ വെച്ചാണ് പ്ലയർ ഡ്രാഫ്റ്റ് നടക്കുന്നത്.

ഡ്രാഫ്റ്റിനായി കേരളത്തിന്റെ അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോയും നാളെ മുംബൈയിൽ എത്തും. ഡ്രാഫ്റ്റിനു മുന്നോടിയായി, റെനി മുലൻസ്റ്റീന്റെ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പത്ര സമ്മേളനവും നാളെ ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട്, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 281 റണ്‍സ്
Next articleKLF: ഇഞ്ച്വറി ടൈമിലെ ഗോളിൽ നദീം സെമിയിൽ