ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ മുക്കി ഗോവ

- Advertisement -

ആദ്യ എവേ മത്സരത്തില്‍ നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും 2-2നു സമനിലയില്‍ പിരിഞ്ഞുവെങ്കിലും രണ്ടാം പകുതിയില്‍ ഫെറാന്‍ കോറുമിനാസിന്റെ ഹാട്രിക്കില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-2 എന്ന സ്കോറിനാണ് ഗോവ ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ പരിക്കേറ്റ ബെര്‍ബറ്റോവ് പുറത്തായത് കേരളത്തിനു തിരിച്ചടിയായെങ്കിലും 7ാം മിനുട്ടില്‍ മാര്‍ക്ക് സിഫ്നോസ് കേരളത്തിനു ലീഡ് നല്‍കിയപ്പോള്‍ രണ്ട് മിനുട്ടുകള്‍ക്കകം മാന്വല്‍ ലാന്‍സറോടേയിലൂടെ ഗോവ തിരിച്ചടിച്ചു. ബെര്‍ബറ്റോവിനു പകരം മിലന്‍ സിംഗാണ് കളത്തിലിറങ്ങിയത്. 9 മിനുട്ടുകള്‍ക്ക് ശേഷം ലാന്‍സറോട്ടേ രണ്ടാം ഗോള്‍ നേടി ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. 31ാം മിനുട്ടില്‍ കേരളത്തിനായി ജാക്കിചന്ദ് സിംഗ് വീണ്ടും സമനില ഗോള്‍ കണ്ടെത്തി. പിന്നീട് ഇരു ടീമുകളും ഗോള്‍ വഴങ്ങാതെ 2-2നു സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതി തുടങ്ങി പത്തു മിനുട്ടിനുള്ളില്‍ ഗോവ അപരാജിതമായ 3 ഗോളിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഫെറാന്‍ കോറുമിനാസ് 7 മിനുട്ടിനുള്ളില്‍ തന്റെ ഹാട്രിക്ക് നേട്ടവും പൂര്‍ത്തിയാക്കിയിരുന്നു. 48, 51, 55 മിനുട്ടുകളില്‍ ഗോളുകള്‍ നേടി കോറൂ തന്റെ രണ്ടാം ഹാട്രിക്ക് പൂര്‍ത്തിയാക്കി. 74ാം മിനുട്ടില്‍ കെ പ്രശാന്തിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയെങ്കിലും സ്കോര്‍ നിലയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല.

ഗോള്‍ വീണ ശേഷവും ആക്രമണം അഴിച്ചുവിട്ട ഗോവയ്ക്കു മുന്നില്‍ കേരളം ഗോള്‍ വഴങ്ങാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. 84ാം മിനുട്ടില്‍ പെക്കൂസണ്‍ തൊടുത്ത മികച്ചൊരു ഷോട്ട് ഗോവന്‍ കീപ്പര്‍ കട്ടിമണി തട്ടിയകറ്റിയിരുന്നു. 86ാം  മിനുട്ടില്‍ കേരളത്തിന്റെ ശ്രമങ്ങള്‍ പോസ്റ്റിലും ഗോവന്‍ പ്രതിരോധത്തിലും തട്ടി മടങ്ങി.

ഹാട്രിക്ക് നേട്ടക്കാരന്‍ ഫെറാന്‍ കോറൂമിനാസ് ആണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement