Site icon Fanport

“കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും മികച്ച ടീമാണ്” – ബെംഗളൂരു എഫ് സി കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും മികച്ച ടീം തന്നെയാണെന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ്. എന്നും കേരളം എതിരായി വരുമ്പോൾ നല്ല മത്സരങ്ങൾ ആണ് ഉണ്ടാവാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയണ് കാർലെസ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂടുതലായി മത്സരത്തിന് എത്തുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ആരാധകർ കൂടുന്നത് മത്സരത്തിന് നല്ല അന്തരീക്ഷം ഉണ്ടാക്കും. അങ്ങനെ നല്ല മത്സരങ്ങൾ ഉണ്ടാകുന്നത് ഇന്ത്യൻ ഫുട്ബോളിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കണ്ടീരവയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സാന്നിദ്ധ്യം ഒരു വിഷയമല്ല അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version