സ്പാനിഷ് ടീമിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

- Advertisement -

സ്പാനിഷ് ക്ലബ്  ആർ.ബി ലിനേൻസുവിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മൂന്നാം പ്രീ സീസൺ മത്സരത്തിലാണ് സ്പെയിനിലെ മൂന്നാം നിര ലീഗ് ആയാ സെഗുണ്ട ബിയിൽ കളിക്കുന്ന ആർ.ബി ലിനേൻസുവിനെ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്.

 

മാർബെല്ല ഫുട്ബോൾ സെന്ററിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇരു ഗോളുകളും നേടിയത്. നേരത്തെ ആദ്യ പ്രീ സീസൺ മത്സരം 1 – 0 ന്  ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ 1 – 1ന്  സമനിലയിൽ കുടുങ്ങിയിരുന്നു. ഐ.എസ്.എല്ലിലെ എതിർ ടീമുകൾ ബ്ലാസ്റ്റേഴ്സിന്റെ ടാക്റ്റിക്സ് മനസ്സിലാക്കും എന്നത് കൊണ്ട് തന്നെ ഗോളടിച്ചവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement