ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് ഉടൻ എത്തുമെന്ന് സി കെ വിനീതിന്റെ ഉറപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കുറേകാലമായുള്ള ആഗ്രഹത്തിന് അവസാനം അന്ത്യമാകുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി ഉടൻ ഇറങ്ങും എന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സി കെ വിനീത് തന്നെയാണ് ഉറപ്പു നൽകിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ചു നടന്ന ഹോം ജേഴ്സി പ്രകാശന ചടങ്ങിലായിരുന്നു വിനീതിന്റെ പ്രതികരണം.

എവേ ജേഴ്സി ഒരാഴ്ചക്കകം ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞ സി കെ വിനീത് ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി ഹോം ജേഴ്സിയേക്കാൾ ഭംഗിയുള്ളതാണെന്നാണ് തന്റെ അറിവ് എന്നും പറഞ്ഞു. വിനീതിനൊപ്പം പ്രശാന്ത് മോഹൻ, ജിഷ്ണു ബാലകൃഷ്ണൻ, സഹൽ അബ്ദുൽ സമദ്, സുജിത് എം എസ് എന്നിവർ ജേഴ്സി പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

കപ്പടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കഴിഞ്ഞ സീസണിലെ പരാജയത്തിന്റെ സങ്കടം ഇപ്പോഴും ഉണ്ടെന്നും സി കെ പ്രകാശന ചടങ്ങിൽ പറഞ്ഞു. 499 രൂപ വിലയിട്ടിരികുന്ന ഒറിജിനൽ ജേഴ്സി തന്നെ എല്ലാവരും വാങ്ങണമെന്നും വിനീത് ആരാധകരോട് അഭ്യർത്ഥിച്ചു. ഹൈലൈറ്റ് മാളിൽ തടിച്ചുകൂടിയ ആരാധകർക്കൊപ്പം സെൽഫിയും എടുത്താണ് വിനീതും സംഘവും മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി എത്തി, വില 499
Next articleസൗഹൃദ മത്സരത്തിൽ റിയൽ കാശ്മീരിനെതിരെ ഡെൽഹി ഡൈനാമോസിന് എട്ടുഗോൾ