ബ്ലാസ്റ്റേഴ്സ് vs എടികെ – പരിശീലകർക്ക് പറയാൻ ഉള്ളത്

കേരള ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിലുള്ള പോരാട്ടത്തിനു മുന്നോടിയായി ഇരു കോച്ചുകളും പറഞ്ഞ പ്രധാന കാര്യങ്ങൾ;

റെനെ മുളൻസ്റ്റീൻ; (ബ്ലാസ്റ്റേഴ്സ് കോച്ച്)

“നാളത്തെ മത്സരത്തിന് എല്ലാവരും ഫിറ്റ് ആണ്. ഒരു താരത്തിനു പോലും പരിക്കില്ല”

“രാജ്യത്തിനു വേണ്ടി കളിച്ചു വരുന്ന ജിങ്കനും ജാക്കിചന്ദ് സിംഗും നാളെയുള്ള മത്സരത്തിനു പരിഗണിക്കപ്പെടും. ഇവരിൽ ജിങ്കൻ മാത്രമെ 90 മിനുട്ട് കളിച്ചിട്ടുള്ളൂ, ജിങ്കൻ സ്ട്രോംഗ് ആണ്, എപ്പോഴും തയ്യാറാണ് ജിങ്കൻ”

“ബെർബറ്റോവ്, വെസ് ബ്രൗൺ തുടങ്ങിയവർ ക്ലബിന്റെ മൊത്തം അന്തരീക്ഷത്തേയും നല്ല രീതിയിൽ മാറ്റുന്നു. അവരുടെ ഇടപെടൽ ഗ്രൗണ്ടിലും മാറ്റങ്ങൾ ഉണ്ടാക്കും. ടീമിനെ മൊത്തമായി മാറ്റാൻ കഴിവുള്ള അനുഭവ സമ്പത്ത് ഇരുവർക്കും ഉണ്ട്”

“തന്റെ കളിക്കാരോട് അവരുടെ ഇഷ്ട താരങ്ങളെ നന്നായി നിരീക്ഷിക്കാനും അവരെ‌ പകർത്താനുമാണ് താൻ പറയാറ്, കാരണം വലിയ താരങ്ങളൊക്കെ താരമായത് അവർക്ക് ആവശ്യമില്ലാത്ത ഒരു ടച്ച് അവർ ബോളിൽ കൊടുക്കില്ല. അത് കളിയുടെ ഒഴുക്കിന് നല്ല രീതിയിൽ ഗുണം ചെയ്യുന്നു”

“ടെഡി ഷെറിങ്ഹാമിന്(എടികെ കോച്ച്) എന്നെ കളിക്കു ശേഷം അഭിനന്ദിക്കാൻ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”

 

ടെഡി ഷെറിങ്ഹാം; (എടികെ കോച്ച്)

“പരിക്ക് പ്രശ്നങ്ങൾ ഉണ്ട്, റെനെയ്ക്കും പരിക്ക് പ്രശ്നമുണ്ട് എന്നാണ് കരുതുന്നത്. വെസ് ബ്രൗൺ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയിരുന്നു. പക്ഷെ പരിക്കിനെ മറികടക്കാനാണ് ടീമുകൾക്ക് ഇത്ര വലിയ സ്ക്വാഡ് ഉള്ളത്”

“ബെർബറ്റോവിനെ വളരെ ആസ്വദിച്ച് കാണുന്നവനാണ് താൻ, പക്ഷെ നാളെ ബെർബറ്റോവ് അത്ര ആസ്വദിച്ച് കളിക്കരുത് എന്ന് ആഗ്രഹിക്കുന്നു”

“റോബിൻ സിംഗ് ഇന്ത്യയിലെ മറ്റു സ്ട്രൈക്കേഴ്സിൽ നിന്ന് വ്യത്യസ്തമാണ്. റോബിൻ മികച്ച ടാലന്റാണ് അതുപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്”

“കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുന്നതിൽ സന്തോഷമുണ്ട്. ഇത്രയുൻ വലിയ ഗ്യാലറിക്കു മുന്നിൽ കളിക്കുക എന്നതു തന്നെയാണ് ഒരോ ഫുട്ബോൾ താരവും മാനേജറും ആഗ്രഹിക്കുന്നത്.”

“5 വിദേശികൾ 6 ഇന്ത്യക്കാർ എന്നത് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യും. ഭാവിയിൽ 5 വിദേശ താരങ്ങൾ എന്നത് രണ്ടൊ മൂന്നോ ആയി കുറയട്ടെ”

“റെനെയുടെ ടീം ജയിക്കുക ആണെങ്കിൽ അഭിനന്ദിക്കും. അല്ലായെങ്കിലും കൈ കൊടുത്തു പിരിയാം”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial