കരോലിസ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി മാർച്ച്‌ 15, 2020:കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്പോർട്ടിങ് ഡയറക്ടറായി കരോലിസ് സ്കിൻകിസ് നിയമിതനായി. ലിത്വാനിയയിലെ ഒരു ടോപ്പ് ഡിവിഷൻ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ള കരോലിസിന്റെ അറിവും വൈദഗ്ധ്യവും, അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുതൽക്കൂട്ടാകും. സുഡുവയിലെ സേവനകാലത്ത് ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, ക്ലബ് 2017, 2018, 2019 എന്നീ വർഷങ്ങളിൽ ലിത്വാനിയൻ ലീഗിൽ ഒന്നാമതെത്തി, കൂടാതെ ഈ വർഷങ്ങളിൽ യുഇഎഫ്എ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടങ്ങൾ.

“ക്ലബ്ബിന്റെ സ്പോർട്സ് ഡയറക്ടറായി എത്തുന്ന കരോലിസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥരുടെയും മാനേജ്മെന്റിന്റെയും പേരിൽ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അഭിവാജ്ഞയുള്ള ഒരു മഹത്തായ ക്ലബ്ബാണ്, എല്ലാ കായിക കാര്യങ്ങളുടെയും ചുക്കാൻ പിടിക്കുന്ന അദ്ദേഹത്തോടൊപ്പം ക്ലബ് കളത്തിൽ സ്ഥിരമായ വിജയം നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വീരേൻ ഡി സിൽവ പറയുന്നു.

കേരളത്തിലേക്ക് വരുന്നത് എനിക്ക് ആവേശകരവും വിനീതവുമായ അവസരമാണ്. ഈ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് ക്ലബ് മാനേജ്മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ക്ലബ്ബിന്റെ കാഴ്ചപ്പാടിനും കേരള ആരാധകരുടെ അഭിനിവേശത്തിനും ഫുട്ബോളിനോടുള്ള അവരുടെ ഇഷ്ടത്തിനും വിലനൽകികൊണ്ട്, നമ്മൾ ഒരുമിച്ച് ഈ ക്ലബ് വളർത്തി ഞങ്ങൾക്കും പിന്തുണക്കുന്നവർക്കും അഭിമാനിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കും, ”ക്ലബിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കരോലിസ് പറയുന്നു.

ക്ലബ്ബിന്റെ സ്ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബിൽ‌ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്കൗട്ടിംഗ്, റിക്രൂട്ട്മെന്റ് എന്നീ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കരോലിസിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കും.