മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ ഇനി ബ്ലാസ്റ്റേഴ്സ് വല കാക്കുന്ന നീരാളി

വെസ് ബ്രൗണിനു പിറകെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പോൾ റഹുബ്കയുടെ കേരളത്തിലേക്കുള്ള വരവും ഔദ്യോഗികമായിരിക്കുകയാണ്. നേരത്തെ റഹുബ്ക ടീമിൽ എത്തും എന്ന് ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗൺ തന്നെ പറഞ്ഞിരുന്നു.

1997 മുതൽ 2002 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന താരമാണ് പോൾ. പക്ഷെ ഒരൊറ്റ മത്സരത്തിൽ മാത്രമെ പോൾ യുണൈറ്റഡ് വല കാത്തിട്ടുള്ളൂ. 2000തിൽ ബ്രസീലിൽ വെച്ച് നടന്ന ഫിഫ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ആയിരുന്നു റഹുബ്കയുടെ അരങ്ങേറ്റം.

കേരള ബ്ലാസ്റ്റേഴ്സ്് താരത്തിന്റെ കരിയറിലെ പതിനെട്ടാമത്തെ ക്ലബാണ്. ഇതിനു മുമ്പ് ബ്ലാക്ക് പൂളിൽ ഒഴികെ മറ്റൊരു ക്ലബിലും കാര്യമായി ശോഭിക്കാൻ പോളിനായിട്ടില്ല. ബ്ലാക്ക്പൂളിനു വേണ്ടി 110 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. 2007-08 സീസണിൽ ബ്ലാക്ക്പൂളിന്റെ പ്ലയർ ഓഫ് ദി സീസൺ ആയിരുന്നു താരം. ലീഡ്സ് യുണൈറ്റഡ്, ബോൾട്ടൻ വാൺഡറേസ്, ബേൺലി തുടങ്ങി നിരവധി ക്ലബുകളുടെ ഭാഗമായിട്ടുണ്ട്.

ഇംഗ്ലണ്ട് യുവ ടീമുകൾക്കായി ദേശീയ ടീമിനേയും റഹുബ്ക പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 16, അണ്ടർ 18, അണ്ടർ 20 ടീമുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട് പോൾ റഹുബ്ക. 36കാരനായ താരത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിൽ ആരാധകർ പൂർണ്ണ തൃപതരായിരുന്നില്ല നേരത്തെ. എങ്കിലും സൈനിങ്ങ് അനൗൺസ് ചെയ്തതോടെ മുഴുവൻ പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ ഉണ്ടാകും എന്നു തന്നെയാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോർഡ് തുകക്ക് ഡേവിൻസൺ സാഞ്ചസ് അയാക്സിൽ നിന്നും സ്പര്സിലേക്ക്
Next articleകുക്കിന്റെ ഇരട്ട ശതകം, ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍