കേരളത്തിന്റെ നഷ്ടം!! അനസ് എടത്തൊടിക ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. അനസ് ക്ലബ് വിടുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഇന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അനസ് ക്ലബ് വിടുന്നത് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. എ ടി കെ കൊൽക്കത്തയിലേക്കാകും അനസ് പോവുക എന്നാണ് അറിയാൻ കഴിയുന്നത്.

ഇപ്പോൾ രാജ്യാന്തര ഫുട്ബോളിലേക്ക് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് എത്തിയ അനസിനായി വൻ തുകയാണ് എ ടി കെ ഓഫർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അനസിന് പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ ആയിരുന്നില്ല. കഴിഞ്ഞ ഐ എസ് എല്ലിൽ വെറും എട്ടു മത്സരങ്ങൾ മാത്രമാണ് അനസ് കളിച്ചത്.

അനസ് പോകുന്നതോടെ അനസ് ജിങ്കൻ എന്ന സെന്റർ ബാക്ക് കൂട്ടുകെട്ടൊന് കൂടെ മഞ്ഞ ജേഴ്സിയിൽ അവസാനമാവുകയാണ്. ഡെൽഹി ഡൈനാമോസിന്റെ സെന്റർ ബാക്ക് സുയിവർലൂണെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോൾ തന്നെ അനസ് ക്ലബ് വിടുകയാണെന്ന് സൂചനയുണ്ടായിരുന്നു. മലയാളി സെന്റർ ബാക്ക് ഹക്കു അനസിന് പകരക്കാരാനായി ടീമിൽ എത്തുമെന്നാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്.

Advertisement