ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി എത്തി, വില 499

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണായുള്ള ജേഴ്സി പ്രകാശനം ഗംഭീരമായി. കോഴിക്കോട് ഹൈലൈറ്റ് മാളിലും കൊച്ചി ലുലുമാളിലുമായി നടന്ന ജേഴ്സി പ്രകാശന ചടങ്ങ് ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും ചേർന്ന് ആഘോഷമാക്കി തന്നെ മാറ്റി. ലോകോത്തര ബ്രാൻഡായ അഡ്മിറലാണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഇത്തവണ നിർമ്മിച്ചിരിക്കുന്നത്. മഞ്ഞയും നീലയും നിറമുള്ള ജേഴ്സിയും മഞ്ഞ ഷോർട്സുമാണ് കേരളത്തിന്റെ ഹോം കിറ്റ് ആവുക.

ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂം, റിനോ ആന്റോ, അജിത് ശിവൻ ഒപ്പം ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോ എന്നിവർ പങ്കെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗും ചടങ്ങിനോട് അനുബന്ധിച്ച് റിലീസ് ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ സി കെ വിനീത്, പ്രശാന്ത് മോഹൻ, ജിഷ്ണു ബാലകൃഷ്ണൻ, സുജിത് എം എസ്, സഹൽ അബ്ദുൽ സമദ് എന്നിവർ പങ്കെടുത്തു.

ജേഴ്സി 499 രൂപയ്ക്ക് ആരാധകരിൽ എത്തും. കൊച്ചിയിൽ ലുലുമാളിലും കോഴിക്കോട് ഹൈലൈറ്റ് മാളിലും അഡ്മിറൽ താൽക്കാലിക ഷോറൂം തുടങ്ങിയിട്ടുണ്ട്. വില ന്യായമായത് ആണ് എന്നതു കൊണ്ട് തന്നെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ജേഴ്സി വില്പനയിലും പുതിയ റെക്കോർഡ് ബ്ലാസ്റ്റേഴ്സ് ആരാധകർ കുറിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോട്സെ തിരിച്ചെത്തി, സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമ്മനി
Next articleബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് ഉടൻ എത്തുമെന്ന് സി കെ വിനീതിന്റെ ഉറപ്പ്