Site icon Fanport

മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ, രാഹുലും ഹക്കുവും ആദ്യ ഇലവനിൽ തിരികെയെത്തി

ഐ എസ് എല്ലിലെ ഒമ്പതാം മത്സരത്തിൽ ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ മുംബൈക്ക് എതിരെ പരാജയപ്പെട്ട ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ തിളങ്ങിയ മലയാളി താരം ഹക്കുവും രാഹുലും ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തി. ഹൈദരബാദിനെതിരെ തിളങ്ങിയ ഹക്കു- സന്ദീപ് കൂട്ടുകെട്ട് ഇന്ന് സെന്റർ ബാക്കിൽ ഇറങ്ങുന്നത് ആരാധകർക്കും സന്തോഷം നൽകും.

ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറും തന്നെ ഇറങ്ങുന്നു. ഫകുണ്ടോയും വിസെന്റെയും ആണ് മധ്യനിര നയിക്കുന്നത്. ജീക്സൺ, സഹൽ, മറെ എന്നിവരും സ്ക്വാഡിൽ ഉണ്ട്. പ്യൂട്ടിയക്ക് പകരം ആണ് രാഹുൽ ടീമിൽ എത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, സന്ദീപ്, ഹക്കു, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, രാഹുൽ, ജീക്സൺ, സഹൽ, മറെ

Exit mobile version