മുൻ പോർട്സ്മൗത് താരം കേരള ബ്ലാസ്റ്റേഴ്സിൽ കോച്ചായി എത്തുന്നു

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു അസിസ്റ്റന്റ് കോച്ച് കൂടെ ഉടൻ എത്തും. മുൻ പോർട്സ്മൗത് താരം ഹെർമൻ ഹ്രൈഡാർസണാണ് ഡേവിഡ് ജെയിംസിനെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എത്തുന്നത്.

പണ്ട് പോമ്പെയ്ക്കായി മൂന്നു സീസണുകൾ ഒരുമിച്ച് കളിച്ചിട്ടുണ്ട് ഡേവിഡ് ജെയിംസും ഹെർമനും. 2008ൽ പോർട്സ്മൗത് എഫ് എ കപ്പ് വിജയിച്ചപ്പോഴും രണ്ട് പേരും ടീമിന്റെ പ്രധാന ഭാഗമായിരുന്നു.

പോർട്സ്മൗത് കേന്ദ്രീകരിച്ചുള്ള മാധ്യമങ്ങക്കാണ് ഹെർമന്റെ കേരളത്തിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റെനെ രാജിവെച്ച് പോയപ്പോൾ കോച്ചിംഗ് സ്റ്റാഫുകളും ക്ലബ് വിട്ടിരുന്നു. തങ്ങ്ബോയ് സിങ്ടോ മാത്രമെ തന്നെ അസിസ്റ്റ് ചെയ്യാൻ ഇപ്പോ ഉള്ളൂ എന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് ഹെർമനെ ക്ലബിലെത്തിക്കും എന്ന് മാധ്യമങ്ങളോട് ഡേവിഡ് ജെയിംസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement