കലിപ്പടക്കണം, കപ്പടിക്കണം!! ബ്ലാസ്റ്റേഴ്സിന്റെ കലിപ്പ് തീം സോംഗ് എത്തി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആവേശത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി. ഐ എസ് എൽ അണിയിച്ചൊരുക്കിയ ഗാനം പൂർണ്ണമായും മലയാളത്തിലാണ്. പ്രേമം സിനിമയിലെ മുരളി ഗോപി ആലപിച്ച ‘കലിപ്പ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ബ്ലാസ്റ്റേഴ്സ് തീം സോങും ഒരുക്കിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതും സന്ദേശ് ജിങ്കനും ബ്ലാസ്റ്റേഴ്സ് ടീം ഓണർ സച്ചിനും ഒക്കെ ഗാനത്തിന്റെ ഭാഗമായുണ്ട്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് കഴിഞ്ഞ മാസമവസാനം പാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. ഇതിനു ശേഷമായിരുന്നു വിനീതും ജിങ്കാനും ഇന്ത്യൻ ക്യാമ്പിലേക്ക് യാത്ര തിരിച്ചത്.

കലിപ്പടക്കണം കപ്പടിക്കണം എന്നവസാനിക്കുന്ന പാട്ടിലെ വരികളും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സറിഞ്ഞ് എഴുതിയതാണ്.  “ചെന്നൈയിൽ ചെന്ന് നെഞ്ച് വിരിക്കണം.. ബെംഗളുരുവിനെ ആരെന്നു കാട്ടണം.. കൊൽക്കത്തയെ കാണുമ്പോ വാശി കയറണം… !!കലിപ്പ് അടക്കണം.. കപ്പ്‌ അടിക്കണം.. എന്നാണ്  വരികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement