Picsart 23 05 18 00 50 25 606

ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാൾ സീനിയർ ടീമിന്റെ സഹ പരിശീലകൻ

മലയാളി പരിശീലകൻ ബിനോ ജോർജ്ജിനെ ഈസ്റ്റ് ബംഗാൾ അവരുടെ സീനിയർ ടീമിന്റെ സഹ പരിശീലകനായി നിയമിക്കപ്പെട്ടു. അവസാന ഒരു വർഷമായി ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാൾ റിസേർവ്സ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ഇപ്പോൾ സീനിയർ ടീമിലേക്ക് എത്തുന്നത്. അടുത്ത സീസണിലേക്ക് വലിയ രീതിയിൽ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് ബിനോ ജോർജ്ജിന്റെ സാന്നിദ്ധ്യം വലിയ ഗുണമാകും.

കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ പരിശീലകൻ ആണ് ബിനോ ജോർജ്ജ്. നീണ്ട കാലം ഗോകുലം കേരള എഫ് സിയുടെ ഒപ്പമായിരുന്നു ബിനോ ജോർജ്ജ്. ഗോകുലം പോലെ ഒരു ചെറിയ സ്ക്വാഡിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കി ആയിരുന്നു ബിനോ ജോർജ്ജ് ഗോകുലം വിട്ടത്. അതിനു ശേഷം കേരള യുണൈറ്റഡ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Exit mobile version