Picsart 22 11 12 17 57 19 436

ബിജോയ്ക്ക് അവസരം കിട്ടും, ഇതുവരെ കളിക്കാത്തത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് യുവ സെന്റർ ബാക്കും മലയാളി താരവുമായ ബിജോയ് ഇതുവരെ എന്തു കൊണ്ട് മാച്ച് സ്ക്വാഡിൽ എത്തിയില്ല എന്നതിൽ വ്യക്തതയുമായി പരിശീലകൻ ഇവാൻ വുകമാനോവിച്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ഏറെ അവസരം കിട്ടിയ താരമായിരുന്നു ബിജോയ്. ഇത്തവണ ബിജോയ്ക്ക് ഒരു ചെറിയ പറ്റിക്കേറ്റിരുന്നു എന്നും അത് തുടക്കത്തിൽ താരത്തെ അലട്ടിയിരുന്നു. അതുകൊണ്ട് ഫിറ്റ്നസ് വീണ്ടെടുക്കാൻ ബിജോയ്ക്ക് കൂടുതൽ സമയം വേണമായിരുന്നു. ഇവാൻ പറഞ്ഞു.

ഒപ്പം ബെഞ്ചിൽ ഒരു വിദേശ സെന്റർ ബാക്ക് ഉണ്ട്. കൂടുതൽ അറ്റാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ ടീമുകൾക്ക് രണ്ട് സെന്റർ ബാക്കുകളെ കളിപ്പിക്കുക എന്നത് എളുപ്പമല്ല എന്ന് കോച്ച് പറഞ്ഞു‌. എന്നാൽ ബിജോയ് മികച്ച മികച്ച താരമാണ്. തനിക്ക് ഏറെ ഇഷ്ടമുള്ള താരവുമാണ് ബിജോയ്. യുവമലയാളി താരത്തിന് താമസിയാതെ അവൻ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കും എന്ന് ഇവാൻ പറഞ്ഞു.

Exit mobile version