ബിദ്യാനന്ദ ഇനി മുംബൈ സിറ്റിയിൽ

- Advertisement -

ബിദ്യാനന്ദ സിംഗ് എന്ന മണിപ്പൂർ യുവതാരത്തെ മുംബൈ സിറ്റി സ്വന്തമാക്കി. പരിക്ക് കാരണം കരിയറിൽ അവസാന രണ്ട് സീസണുകളായി ബുദ്ധിമുട്ടുകയായിരുന്ന താരം ഈ ട്രാൻസ്ഫറിലൂടെ തന്റെ കരിയർ വീണ്ടെടുക്കാം എന്ന പ്രതീക്ഷയിലാണ്. 2016-17 സീസണിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ ജേഴ്സിയിൽ ഐ എസ് എല്ലിൽ അരങ്ങേറിയ യുവതാരം പക്ഷെ ആ സീസൺ അവസാനം ഏറ്റ പരിക്കോടെ പിറകോട്ട് പോവുകയായിരുന്നു.

പരിക്കിലിരിക്കെ തന്നെ ബെംഗളൂരു എഫ് സി താരത്തെ സൈൻ ചെയ്തിരുന്നു എങ്കിലും ബെംഗളൂരുവിന്റെ റിസേർവ്സിൽ ആണ് അവസാന സീസണിൽ ബിദ്യാനന്ദ കളിച്ചത്. 21കാരനായ താരം ഇന്ത്യൻ ദേശീയ ടീമിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറാകും എന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.വെ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Advertisement