പ്രൊമോഷനും റിലഗേഷനും വരണം, എന്നാലെ കാര്യമുള്ളൂ – ബൂട്ടിയ

ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെങ്കിൽ ലീഗ് ലയനം വേണമെന്നും അങ്ങനെ വരുന്ന ലീഗിൽ പ്രൊമോഷനും റിലഗേഷനും വേണമെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. ഐ എസ് എല്ലും ഐ ലീഗും പ്രതിസന്ധിയിൽ ഇങ്ങനെ മുന്നോട്ട് പോകുന്നത് ശരിയല്ല എന്നും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പറഞ്ഞു. ആദ്യ ലീഗിൽ മാത്രമല്ല താഴെ ഉള്ള എല്ലാ ലീഗിലും റിലഗേഷനും പ്രൊമോഷനും വേണമെന്നും ബൂട്ടിയ പറഞ്ഞു.

ബഗാനും ഈസ്റ്റ് ബംഗാളും പോലുള്ള വലിയ ക്ലബുകൾ ഉൾപ്പെട്ടതാകണം ആദ്യ ഡിവിഷൻ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉള്ള പ്രശ്നനങ്ങൾ നിർഭാഗ്യകരമാണ്. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കണം. അതിനായി ഐ ലീഗ് ക്ലബും ഐ എസ് എല്ലും ഒപ്പം അസോസിയേഷനും വേഗത്തിൽ നീങ്ങണമെന്നും ബൂട്ടിയ പറഞ്ഞു

Exit mobile version