Picsart 23 12 08 22 09 58 841

ബെംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വലിയ പരാജയം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ഇന്ന് നേടി. മുംബൈ സിറ്റിക്ക് എതിരെ പൊരുതി നിൽക്കാൻ പോലും ബെംഗളൂരു എഫ് സിക്ക് ആയില്ല. 11ആം മത്സരത്തിൽ എൽ ഖയാതിയുടെ ഫിനിഷിലൂടെ ആണ് മുംബൈ സിറ്റി ലീഡ് എടുത്തത്.

മുപ്പതാം മിനുട്ടിൽ ആകാശ് മിശ്രയുടെ ഗോളുലൂടെ മുംബൈ സിറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന്റെ ലീഡിൽ മുംബൈ സിറ്റി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ മുംബൈ സിറ്റി പെനാൾട്ടിയിലൂടെ മൂന്നാം ഗോൾ നേടി. ഡിയസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. നാലു മിനുട്ടുകൾക്ക് ശേഷം അവർക്ക് വീണ്ടും പെനാൾട്ടി ലഭിച്ചു. ഇത്തവണ ചാങ്തെ ആണ് പെനാൾട്ടി എടുത്തത്. ഇന്ത്യൻ താരത്തിനും ലക്ഷ്യം പിഴച്ചില്ല.

വിജയത്തോടെ മുംബൈ സിറ്റിക്ക് 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായി. അവർ ഇപ്പോൾ നാലാം സ്ഥാനത്താണ്‌. ബെംഗളൂരു എഫ് സി 9 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version