Picsart 23 09 27 22 00 29 862

രണ്ട് ചുവപ്പ് കാർഡും രണ്ടാം തോൽവിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്‌. രണ്ട് ചുവപ്പ് കാർഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ടിൽ രണ്ടു വിജയവുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

ഇന്ന് പൊതുവെ വിരസമായ മത്സരമാണ് ആദ്യ പകുതിയിൽ കാണാൻ ആയത്‌. ഒരു ടീമുകളും കാര്യമായ അവസരം ഒന്നും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ഹ്യൂഗോ ബൗമസ് മോഹൻ ബഗാന് ലീഡ് നൽകി. ഈ ഗോൾ വന്ന് എട്ടു മിനുട്ടുകൾ കഴിഞ്ഞപ്പോൾ ബെംഗളൂരു എഫ് സി താരം സുരേഷ് ചുവപ്പ് കണ്ട് കളം വിട്ടു. ബെംഗളൂരു 10 പേരായി ചുരുങ്ങി.

അത് കഴിഞ്ഞും ബെംഗളൂരു സമനിലക്കായൊ പൊരുതു. അതിനിടയിൽ ഒരു മോശം ഫൗളിന് റോഷൻ സിംഗും കളം വിടേണ്ടി വന്നു. ബെംഗളൂരു 9 പേരായി ചുരുങ്ങി. ഇതോടെ അവരുടെ പരാജയവും ഉറപ്പായി. ബെംഗളൂരു സീസണിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെട്ടിരുന്നു.

Exit mobile version