Picsart 23 03 12 03 14 02 694

ഇന്ന് മുംബൈ സിറ്റി ബെംഗളൂരുവിൽ, ഫൈനലിലേക്ക് ആര്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തുന്ന ആദ്യ ടീം ആരാകും എന്ന് ഇന്ന് അറിയാം. ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും നേർക്കുനേർ വരും. ആദ്യ പാദത്തിൽ ബെംഗളൂരു എഫ് സി മുംബൈ സിറ്റിയെ 1-0ന് തോൽപ്പിച്ചിരുന്നു.

ഇന്ന് ഒരു സമനില കൊണ്ടു തന്നെ ബെംഗളൂരു എഫ്‌സി ഫൈനൽ ഉറപ്പിക്കും. ഇന്ന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. മുംബൈയിൽ നടന്ന ആദ്യ പാദത്തിൽ സുനിൽ ഛേത്രിയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. മുംബൈ സിറ്റി എഫ്‌സിക്കെതിരായ നേരിയ ജയം ബെംഗളുരു എഫ്‌സി ഹീറോ ഐഎസ്‌എല്ലിലെ തങ്ങളുടെ വിജയ പരമ്പര പത്ത് മത്സരങ്ങളാക്കി ഉയർത്തിയിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ അവരുടെ തുടർച്ചയായ രണ്ടാം ജയം കൂടിയായിരുന്നു ഇത്‌.

ഇന്ന് രാത്രി 7.30 നടക്കുന്ന സെമി ഫൈനൽ ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

Exit mobile version