Site icon Fanport

“കളിച്ചത് കേരള ബ്ലാസ്റ്റേഴ്സ് മാത്രം, ബെംഗളൂരു എഫ് സി വിജയം അർഹിക്കുന്നില്ല” – ഷറ്റോരി

ഇന്നലെ നടന്ന ഐ എസ് എല്ലിലെ ആവേശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടിരുന്നു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മൂന്ന് പോയന്റും അർഹിച്ചിരുന്നു എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി പറഞ്ഞു. ഇന്നലെ ഒരു ടീം മാത്രമാണ് ഫുട്ബോൾ കളിച്ചത്. അത് കേരള ബ്ലാസ്റ്റേഴ്സ് ആണെന്നും ഷറ്റോരി പറഞ്ഞു. തന്റെ ടാക്ടിക്സ് കൃത്യമായിരുന്നു. വളരെ സുന്ദരമായ ഫുട്ബോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് എന്നും ഷറ്റോരി പറഞ്ഞു.

മൂന്ന് വിദേശ താരങ്ങളെ മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് കളിപ്പിച്ചിട്ടുള്ളൂ. സെന്റർ ബാക്കിൽ ഇന്ത്യൻ താരങ്ങളുമായിരുന്നു. എന്നിട്ടും ബെംഗളൂരു എഫ് സിക്ക് തന്റെ ടാക്ടിക്സിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് വിജയം അർഹിച്ചത്. സെറ്റ് പീസ് മാത്രമായിരുന്നു ബെംഗളൂരു എഫ് സിയുടെ വഴി. രണ്ട് അവസരങ്ങൾ മാത്രമെ ബെംഗളൂരു എഫ് സി ആകെ സൃഷ്ടിച്ചിട്ടുള്ളൂ എന്നും ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയം കൊടുക്കാൻ ആവാത്തതിൽ വിഷമം ഉണ്ടെന്നും ഷറ്റോരി പറഞ്ഞു.

Exit mobile version