Picsart 23 08 04 18 21 03 860

ബെംഗളൂരു എഫ് സിയിലേക്ക് ഒരു ഡച്ച് സെന്റർ ബാക്ക്

ബെംഗളൂരു എഫ് സി ഒരു വിദേശ സെന്റർ ബാക്കിനെ ടീമിലേക്ക് എത്തിക്കുന്നു. ഡച്ച് ഡിഫൻഡർ ആയ കെസിയ വീൻഡോർപ്പിന്റെ സൈനിംഗ് ബെംഗളൂരു എഫ്‌സി പൂർത്തിയാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഡച്ച് ക്ലബായ എഫ്‌സി എമ്മനിൽ ആയിരുന്നു അവസാന ആറ് വർഷമായി താരം കളിച്ചിരുന്നത്.

FC ഗ്രോനിംഗനിൽ ആണ് വീൻഡോർപ്പ് തന്റെ കരിയർ ആരംഭിച്ചത്‌‌. 20ആം വയസ്സുള്ളപ്പോൾ ആണ് താരം എമ്മനിലേക്ക് എത്തിയത്. എമ്മനൊപ്പമുള്ള സമയത്ത് ക്ലബ്ബിനായി 100-ലധികം മത്സരങ്ങൾ കളിച്ചു. മൂന്ന് ഗോളുകൾ നേടാനും പത്ത് അസിസ്റ്റുകൾ നൽകാനും കഴിഞ്ഞു. പ്രധാനമായും ഒരു സെന്റർ ബാക്ക് ആണെങ്കിലും, വീൻഡോർപ് ഡിഫൻസീവ് മിഡ്ഫീൽഡറായും ഫുൾബാക്കായും കളിച്ചിട്ടുണ്ട്.

U18, U17, U16, U15 എന്നീ വിഭാഗങ്ങളിൽ കെസിയ വീൻഡോർപ്പ് നെതർലാൻഡ്സ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version